കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. ആദ്ദേഹത്തിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ട്. വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 -നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാഫിയെ വെള്ളിയാഴ്ച നടന്‍ മമ്മൂട്ടി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് സിനിമകള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഷാഫിയാണ്.