Share this Article
Union Budget
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ IMAX റിലീസ് ചിത്രം; പ്രഖ്യാപനം നടത്തി പൃഥ്വിരാജ്; ‘എമ്പുരാനിലൂടെ ചരിത്രത്തിലേക്ക് കാൽവെച്ച് മോഹൻലാലും പൃഥ്വിയും
വെബ് ടീം
posted on 18-03-2025
1 min read
EMPURAN

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസുമായി എമ്പുരാൻ. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പൃഥ്വിരാജ് പ്രഖ്യാപനം നടത്തിയത്. മലയാള സിനിമയുടെ പുത്തൻ ഭാവിയുടെ തുടക്കം ആകട്ടെ എന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഐമാക്സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തരവുമായ ഒരു ബന്ധത്തിന്റെ തുടക്കമായി ഇത് മാറട്ടെ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.മാർച്ച് 27 മുതൽ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ഐമാക്സ് സ്‌ക്രീനുകളിൽ എമ്പുരാൻ ദൃശ്യമാകും’, എന്നായിരുന്നു വമ്പന്‍ പ്രഖ്യാപനം നടത്തികൊണ്ട് ടീം എമ്പുരാന്‍ കുറിച്ചത്. ഒപ്പം മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും കഥാപാത്രങ്ങള്‍ ഒന്നിച്ചുള്ള പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാർച്ച് 27 ന് രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും.മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories