Share this Article
സംവിധായകൻ ഷങ്കറിന്റെ മകൾ ഐശ്വര്യ വീണ്ടും വിവാഹിതയാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞു
വെബ് ടീം
posted on 19-02-2024
1 min read
director-shankar-daughter-aishwarya-marriage-with-tarun-karthik

തമിഴ് സംവിധായകൻ ഷങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയാവുന്നു. ഷങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുൺ കാർത്തിക്കാണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി ഐശ്വര്യയുടെ സഹോദരിയും നടിയുമായ അദിതി ഷങ്കറാണ് അറിയിച്ചത്. വധൂവരന്മാരുടെ ചിത്രങ്ങൾ അദിതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഐശ്വര്യ, അദിതി, അർജിത് എന്നിങ്ങനെ മൂന്നുമക്കളാണ് ഷങ്കറിന്. ഐശ്വര്യയും അദിതിയും ഡോക്ടർമാരാണ്. അദിതി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണിൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായി ഐശ്വര്യയുടെ വിവാഹംകഴിഞ്ഞിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അത്യാഡംബരത്തോടെ മഹാബലിപുരത്തായിരുന്നു വിവാഹം നടന്നത്. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. രോഹിത് ആരോപണവിധേയനായതിനു പിന്നാലെ സംവിധായകൻ ഷങ്കർ ഇവർക്കായി ഒരുക്കിയ വമ്പൻ വിവാഹ റിസപ്ഷൻ പിൻവലിച്ചിരുന്നു. ഇരുവരുടെയും വിവാ​ഹ ജീവിതത്തിന് രണ്ടു മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories