ചിയാന്‍ വിക്രം നായകനായി എത്തുന്ന വീര ധീര ശൂരന്‍ സിനിമയുടെ പോസ്റ്റര്‍ വിവാധക്കുരുക്കില്‍. വിക്രമിന്റെ 62ാം ചിത്രമാണ് വീര ധീര ശൂരന്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍കുമാര്‍ സംവിധാനംചെയ്യുന്ന വീര ധീര ശൂരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റില്‍ ടീസറും പുറത്തിറങ്ങിയത്.രണ്ടുകൈകളിലും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി നില്‍ക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്.
എന്നാല്‍ ഇതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ സെല്‍വമാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.പോസ്റ്ററിലൂടെ അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പോസ്റ്റര്‍ യുവാക്കളില്‍ അക്രമമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
നായകനായ വിക്രം, സംവിധായകന്‍ അരുണ്‍കുമാര്‍, ഛായാഗ്രാഹകന്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രിവെന്‍ഷന്‍ ആക്ട് പ്രകാരവും നടപടിയെടുക്കണമെന്നാണ് സെല്‍വം ആവശ്യപ്പെടുന്നത്.
ദുഷാര വിജയനാണ് വീര ധീര ശൂരനില്‍ നായികയായി എത്തുന്നത്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട് മുതലായ താരങ്ങളും ചിത്രത്തിലുണ്ട്.