Share this Article
മുരുകനെ മറികടന്ന് 2018 ഉം പിന്നിട്ട് മഞ്ഞുമ്മൽ ബോയ്സ്; മലയാള സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രം, ഇൻഡസ്ട്രി ഹിറ്റ്
വെബ് ടീം
posted on 14-03-2024
1 min read
manjummel-boys-beats-2018-collection-all-time-industry-hit

മലയാള സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായത്. മ‍ഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

175.50 കോടിയായിരുന്നു 2018ന്റെ ആ​ഗോള കളക്ഷൻ. മഞ്ഞുമ്മലിന്റെ കളക്ഷൻ ഇതിനോടകം 176 കോടിയിൽ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം സൂപ്പർഹിറ്റായതാണ് വമ്പൻ കളക്ഷൻ നേടാൻ കാരണമായത്.

ചിദംബരം സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിൽ നിന്നു മാത്രം 50 കോടി കലക്‌ഷൻ ചിത്രം നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും 40 കോടിയാണ് സിനിമ വാരിയത്. തകർണാടകയിൽ നിന്നും ചിത്രം എട്ട് കോടി കളക്‌ട് ചെയ്തു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories