Share this Article
തിരുവനന്തപുരത്ത് നടൻ വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു; ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾക്കും കേടുപാട്
വെബ് ടീം
posted on 19-03-2024
1 min read
 Actor vijays car is damaged

നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി  തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ വരവേൽക്കാൻ എത്തിയത് ജനസാ​ഗരമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകരോട് അടങ്ങാന്‍ ആവശ്യപ്പെടുന്ന വിജയ്​യുടെ വിഡിയോയും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നു.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി ആരാധകർ ആവേശത്തോടെ പിന്തുടർന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും.

അതിരുവിട്ട ആവേശത്തിൽ സംഭവിച്ചത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

തിരുവനന്തപുരം വിമാനത്താവളത്തിലും​ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ​ഗോട്ടിന്റെ ചിത്രീകരണം നടക്കുക. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു വിജയ് ചിത്രം കേരളത്തിൽ ചിത്രീകരിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ആദ്യമായാണ് കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വരവിനുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories