Share this Article
ഹൃതിക്കിന്റെ 'ഫൈറ്റര്‍' വീണു; തമിഴ്നാട്ടിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്ക് ഈ മലയാള ചിത്രവും
വെബ് ടീം
posted on 22-03-2024
1 min read
fighter-starring-hrithik-roshan-to-enter-top-10-box-office-hits-this-year-in-tamil-nadu

2024 ലെ റിലീസുകളില്‍ തമിഴ്നാട് ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകളുടെ ലിസ്റ്റിലാണ് ഗിരീഷ് സംവിധാനം ചെയ്ത പ്രേമലു കയറിയത്. ഇതോടെ പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന ഫൈറ്റർ സിനിമ ആദ്യ പത്തിൽ നിന്ന് പുറത്തായി. അതുമാത്രമല്ല  തമിഴ്നാട്ടിലെ സിനിമാ ആരാധകർക്കിടയിൽ സംസാര വിഷയം മലയാള സിനിമകളാണ് എന്നുള്ളതാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമാണ് അതിന് പ്രധാന കാരണം. ഒരു മോളിവുഡ് ചിത്രം തമിഴ്നാട്ടില്‍ ഇതുവരെ സ്വപ്നം കാണാതിരുന്ന തരത്തിലുള്ള വിജയം മഞ്ഞുമ്മല്‍ ബോയ്സ് നേടിയപ്പോള്‍ പ്രേമലുവും തമിഴ്നാട് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ബോക്സ് ഓഫീസ് കണക്കുകളില്‍ ഒരു നേട്ടം കൂടി ഉണ്ടാക്കിയിരിക്കുകയാണ് ചിത്രം അവിടെ.

ഈ വര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 21 വരെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷാ ചിത്രങ്ങളെയും പരിഗണിച്ച് തയ്യാറാക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ്. അവരുടെ കണക്ക് പ്രകാരം ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 4.61 കോടിയാണ്. 127 തിയറ്ററുകളിലെ 4379 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. 3.40 ലക്ഷം ടിക്കറ്റുകളാണ് തമിഴ്നാട്ടില്‍ പ്രേമലു ഇതുവരെ വിറ്റിരിക്കുന്നത്. അതേസമയം ഇതേ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്സ് ആണ്. തമിഴ് താര ചിത്രങ്ങളായ അയലാനെയും ക്യാപ്റ്റന്‍ മില്ലറെയുമൊക്കെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

കേരളത്തിലെ റിലീസിനൊപ്പംതന്നെ പ്രേമലുവിന്‍റെ മലയാളം പതിപ്പ് തമിഴ്നാട്ടില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ സംസ്ഥാനത്തെ വിജയത്തിന് ശേഷം തമിഴ് പതിപ്പും തിയറ്ററുകളിലെത്തി. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആണ് തമിഴ് പതിപ്പ് വിതരണം ചെയ്തിരിക്കുന്നത്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ഈ ചിത്രത്തിനും അവിടെ ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories