Share this Article
ഫ്ലാറ്റിന്റെ നിന്ന് നഗ്നതാ പ്രദർശനം; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം
വെബ് ടീം
posted on 20-01-2025
1 min read
vinayakan

നഗ്നതാപ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. 

നഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന.

പലപ്പോഴും വിനായകൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിനു കൈമാറുകയും ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories