കോഴിക്കോട്: പോക്സോ കേസിൽ നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ്. നടൻ ഒളിവിൽ തുടർന്ന സാഹചര്യത്തിലാണ് വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസിൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി. കോഴിക്കോട് കസബ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പത്രപരസ്യം നൽകിയത്. കസബ പൊലീസ് ആണ് സംഭവത്തിൽ കേസെടുത്തിരുന്നത്. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞു താമസിക്കുകയിരുന്നു. ഈ അവസരം മുതലെടുത്ത് കുട്ടി അമ്മയുടെ വീട്ടിൽ താമസിക്കുന്ന സമയത്ത് കൂട്ടിക്കൽ ജയചന്ദ്രൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പിന്നീട് അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കുട്ടി വിവരം മുത്തശ്ശിയെ അറിയിച്ചത്. പിന്നാലെ 'അമ്മ പരാതി നൽകുകയായിരുന്നു.