Share this Article
Union Budget
സനൽകുമാറിന് കുരുക്ക് മുറുകുന്നു; പരാതിക്കാരിയായ നടിയുടെ മൊഴിയെടുത്തു; ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിക്കും
വെബ് ടീം
posted on 30-01-2025
1 min read
SANAL KUMAR SASHIDHARAN

സനൽകുമാർ ശശിധരനെതിരെയുള്ള പരാതിയിൽ നടിയുടെ മൊഴിയെടുത്തു. നിരന്തരം ശല്യം ചെയ്യുന്നുവെന്ന് നടി മൊഴി നൽകി. അതേ സമയം  സനൽകുമാർ ശശിധരന്റെ ജാമ്യം റദ്ദ് ചെയ്യാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പൊലീസ് കേസെടുത്തിരുന്നു.

സനല്‍ കുമാര്‍ ശശിധരന്‍ നിലവിൽ അമേരിക്കയിൽ താമസമെന്നാണ് പോലീസ് കണ്ടെത്തല്‍. അതിനാല്‍ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എംബസി വഴി പ്രതിയ്ക്കെതിരായ നടപടികള്‍ക്കുള്ള നീക്കങ്ങള്‍ പോലീസ് ആരംഭിച്ചു. ഒരു കേസ് നിലനില്‍ക്കെ അതേകേസിലെ പരാതിക്കാരിക്കെതിരെ അതിക്രമം മറ്റൊരു രാജ്യത്തു നിന്ന് തുടരുന്ന പ്രതിയെ ഡീപോര്‍ട്ട് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനുള്ള സാധ്യതകളും പൊലീസ് തേടുന്നുണ്ട്.നിലവില്‍ സനല്‍ കുമാര്‍ ശശിധരനെതിരെ നടി 2022-ല്‍ നല്‍കിയ ഒരു പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സനല്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കുമ്പോഴും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബി.എന്‍.എസിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories