ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. നടന് ഇമെയില്‍ ഭീഷണി അയച്ച ആളെ കസ്റ്റഡിയിലെടുത്ത് ആഴ്ചകള്‍ക്ക് ഉള്ളിലാണ് മറ്റൊരു സംഭവം. ഇത്തരത്തില്‍ പല തവണ താരത്തിന് നേരെ വധഭീഷണി ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ 10ന് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍ കോളിലാണ് ഏപ്രില്‍ 30ന് വധിക്കുമെന്ന ഭീഷണി വന്നതെന്ന് പോലീസ് പറഞ്ഞു. റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ താന്‍ ഒരു ഗോ രക്ഷകനാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു വധ ഭീഷണി ഉയര്‍ത്തിയത്. വധഭീഷണികള്‍ ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ വിദേശത്തു നിന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.