Share this Article
മഞ്ജു പിള്ളയും സുജിത് വാസുദേവും വേർപിരിഞ്ഞു
വെബ് ടീം
posted on 01-04-2024
1 min read
sujith-vasudev-and-manjupilla-are-seperated

അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞു. ഇരുവരും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിരുന്നില്ല. തങ്ങള്‍ വേര്‍പിരിഞ്ഞതായി ഒരു അഭിമുഖത്തില്‍ സുജിത് വാസുദേവാണ് ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

''2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണ്, അടുത്തിടെ ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടെന്നും'' സുജിത് പറയുന്നു.

മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ലഭിച്ച പ്രശംസയെ കുറിച്ചും അതിനുശേഷമുള്ള നടിയുടെ ഉയര്‍ച്ചയെ കുറിച്ചുമുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെക്കുറിച്ച് മറുപടി നല്‍കിയത്.

''മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്'' സുജിത്ത് പറഞ്ഞു. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ അടക്കം ഛായാഗ്രഹകനാണ് സുജിത്ത്. ഇരുവര്‍ക്കും ദയ എന്നൊരു മകളുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories