ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് കെ ആര്‍ ഗോകുല്‍. ഇപ്പോളിതാ ഗോകുല്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.
വിനോദ് രാമന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മേച്ഛനില്‍ കെആര്‍ ഗോകുല്‍ നായകവേഷത്തില്‍ എത്തുന്നു എന്നതാണ് ഏറ്റവും പുതുതായി പുറത്തെത്തുന്ന വാര്‍ത്ത. സ്പുടിനിക് സിനിമ എബിഎക്സ് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭവേഷ് പട്ടേല്‍, വിനോദ് രാമന്‍ നായര്‍, ആശ്ലേഷ റാവു, അഭിനയ് ബഹുരൂപി, പ്രഫുല്‍ ഹെലോഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
ആടുജീവിതത്തിന് ശേഷം ഗോകുല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രംമാണ് മ്ലേച്ഛന്‍. ചിത്രത്തിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും.മേച്ഛനിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രാഹുല്‍ പാട്ടീല്‍ സഹനിര്‍മാതാവ് ആകുന്ന ചിത്രത്തില്‍ പ്രദീപ് നായരാണ് ക്യാമറ.