50 ദിവസം പിന്നിട്ടതിന്റെ വിജയം ആഘോഷിച്ച് പ്രണയവിലാസം. അര്‍ജുന്‍ അശോകന്‍,അനശ്വര രാജന്‍ താരജോഡികള്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് പ്രണയ വിലാസം.കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, മിയ തുടങ്ങിയ താരങ്ങള്‍ കൊച്ചിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.
അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പ്രണയവിലാസം. സൂപ്പര്‍ ശരണ്യ താരങ്ങള്‍ വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി 24ന് റിലീസായ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിന്റെ വിജയാഘോഷത്തിലും മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.