സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് മദനോത്സവം.ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ടീം. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ ചിത്രീകരണം കാസര്‍കോട്, കൂര്‍ഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ് നടന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹര്‍ഷനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.