ജയറാമിനൊപ്പം ആദ്യമായി ശബരിമല ദര്‍ശനം നടത്തി പാര്‍വ്വതി. ഇരുവരും ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ജയറാം പങ്കുവെച്ചത്.ചെന്നെ മഹാലിംഗ ക്ഷേത്രത്തില്‍ നിന്ന് കെട്ടുമുറുക്കി, ഇന്നലെ സന്ധ്യയ്ക്കാണ് ഇരുവരും സന്നിധാനത്തെത്തിയത്.പമ്പയില്‍ നിന്ന് നീലിമല വഴി നടന്ന് ശബരിമലയിലെത്തിയ ജയറാമും പാര്‍വ്വതിയും ദീപാരാധനയും പടിപൂജയും തൊഴുത് പുഷ്പാഭിഷേകം നടത്തി.
മലയാളി പ്രേഷകരുടെ ഇഷ്ട താരങ്ങളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്, മക്കളായ കാളിദാസനും മാളവികയും വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.സിനിമയില്‍ കാളിദാസും മോഡലിങ്ങില്‍ മാളവികയും സജീവമാണ്.താരകുടുംബത്തിന് നിരവധി ആരാധകരാണുള്ളത്.