Share this Article
image
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കല്‍ക്കി 2898 എഡി യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

The release date of Kalki 2898 AD, directed by Nag Ashwin, has been announced

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കല്‍ക്കി 2898 എഡി യുടെ റിലീസ് തീയതി പുറത്ത്. ചിത്രം ഈ വര്‍ഷം ജൂണ്‍ 27ന് തീയറ്ററുകളിലെത്തും. 

പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. വമ്പന്‍ ബജറ്റില്‍ വിവിധ ഭാഷകളിലായാണ് ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം ഒരുങ്ങുന്നത്. ചിത്രം ഈ വര്‍ഷം ജൂണ്‍ 27ന് തീയറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്.

പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ചിത്രത്തിനായി പാട്ടുകള്‍ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം സാന്‍ ഡീഗോ കോമിക്-കോണില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം നോക്കികാണുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories