Share this Article
Union Budget
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'ഗുരുവായൂരമ്പലനടയില്‍ 'എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്
The teaser of Prithviraj and Basil Joseph's movie 'guruvayoor ambalanadayil ' is out.

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ജയ ജയ ജയ ജയ ഹേയ്ക്ക് എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.

ചിത്രത്തിന്റെ റിലീസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മേയ് 16-ന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, ഇര്‍ഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories