Share this Article
'ഗഫൂർക്കാ ദോസ്ത്' എത്തി! മാമുക്കോയയുടെ വീട് സന്ദർശിച്ച് മോഹൻലാൽ
വെബ് ടീം
posted on 02-01-2024
1 min read
MOHANLAL VISITS MAMUKOYA HOME

വിട പറഞ്ഞ മലയാളികളുടെ  പ്രിയപ്പെട്ട താരം മാമുക്കോയയുടെ വീട് സന്ദർശിച്ച് നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും. ഒരു ചടങ്ങിൽ പങ്കെടുക്കാനായി കോഴിക്കോട് എത്തിയപ്പോഴാണ് നടന്റെ വീട് സന്ദർശിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും മടങ്ങിയത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏപ്രിൽ 26നാണ് നടൻ വിട പറയുന്നത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

മോഹൻലാൽ ചിത്രമായ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിബി മലയിൽ ചിത്രത്തിലൂടെയാണ് മാമുക്കോയ മലയാള സിനിമയിൽ ചുവടുവെക്കുന്നത്. ചന്ദ്രലേഖ, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഒപ്പം , മരക്കാർ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories