ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം നൽകി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. അറസ്റ്റ് ചെയ്താൽ 25,000 രൂപയുടെ ആൾജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാം.കേസ് അന്വേഷണഘട്ടത്തിലായതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്ന് ജസ്റ്റിസുമാരായ ബി. വിനാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ച് കോടതി വ്യക്തമാക്കി.