കോടികൾ ബജറ്റുള്ള, ലോകം മുഴുവനുമുള്ള ആരാധകർ ആഘോഷത്തോടെ വരവേറ്റ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോർട്ട്. വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൈറസി വെബ്സൈറ്റുകൾക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പുറത്തിറങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ സംവിധായകൻ പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. 'സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം' എന്ന പോസ്റ്റും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് വ്യാജൻ എത്തിയിരിക്കുന്നത്. 2019ലെ ഹിറ്റ് ചിത്രമായ ലൂസിഫറിൻ്റെ തുടർച്ചയാണ് എമ്പുരാൻ. ആദ്യമായല്ലറിലീസായ ദിവസം തന്നെ വ്യാജൻ പുറത്തിറങ്ങുന്നത്. സമാനമായ സംഭവം പുഷ്പ 2 റിലീസായപ്പോഴും റിപ്പോർട്ട് ചെയ്തിരുന്നു.