Share this Article
ചിത്രീകരണത്തിനിടെ നടൻ സിജു വിൽസന് പരിക്ക്, വീഡിയോ പങ്കുവെച്ച് താരം
വെബ് ടീം
posted on 09-01-2024
1 min read
ACTOR SIJU WILSON INJURED

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സിജു വിൽസന് പരിക്കേറ്റു. സംഘട്ടന രം​ഗം ചിത്രീകരിക്കുന്നതിനിടെ മൂക്കിനാണ് താരത്തിന് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സിജു. ‘ആശാന്റെ മൂക്കിടിച്ചു പരത്തി’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് നടൻ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

''എന്റെ സിനിമകളിൽ സംഘട്ടന രം​ഗങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, കാരണം ഇത് സിനിമയിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു, ഞാൻ അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. ചില സമയങ്ങളിൽ എനിക്ക് പരുക്കേൽക്കാറുണ്ട്, പക്ഷേ ഞാൻ എന്നെത്തന്നെ സ്വയം മോട്ടിവേറ്റ് ചെയ്യും. കാരണം വേ​ദനയും ഇതിന്റെയൊരു ഭാ​ഗമാണ്. റിസ്ക് എടുക്കുന്നത് ഒരിക്കലും നിർത്തരുത്, പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുക. മികച്ച ഫൈറ്റ് കൊറിയോഗ്രാഫി ഒരുക്കിയതിന് സിൽവ മാസ്റ്ററിന് നന്ദി‘, സിജു വിൽസൻ കുറിച്ചു.

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു വിൽസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്. നമൃത നായികയാകുന്ന ചിത്രത്തിൽ സിദ്ദിഖ്, ബാലു വർഗീസ്, മനോജ് കെ.യു., ലെന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സിജുവിന്റെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories