Share this Article
ജീവിതത്തിൽ സാധ്യമായതെല്ലാം ചെയ്തു കൊടുത്തു, നമ്മൾ വെറും വട്ടപൂജ്യം: എലിസബത്തിന്റെ കുറിപ്പ്
വെബ് ടീം
posted on 13-01-2024
1 min read
ELIZABATH POST ON SOCIAL MEDIA

കൊച്ചി: ഭാര്യ എലിസബത്ത്  തനിക്കൊപ്പമില്ലെന്ന് നടൻ ബാല കുറച്ചു നാൾ മുൻപ് വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് എവിടെ പോയെന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബാലയെ വിട്ടു പോയെന്നു വരെ ഗോസിപ്പുകൾ ഇറങ്ങി. എന്നാലിപ്പോള്‍ എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.‘നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും. എന്നിട്ടും അവർ നമ്മെ, നമ്മൾ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.’’–എലിസബത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഫെയ്‌സ്ബുക്കിലിട്ട റീല്‍സിനൊപ്പമാണ് കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ ആരെയും പരാമര്‍ശിച്ചിട്ടില്ല. ആദ്യഭാര്യ അമൃത സുരേഷുമായി വേര്‍പിരിഞ്ഞശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്. 2021-ലായിരുന്നു വിവാഹം. കുന്ദംകുളം സ്വദേശിയും ഡോക്ടറുമായ എലിസബത്ത് ജോലിയാവശ്യങ്ങള്‍ക്കായി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories