Share this Article
‘കടൈസി വ്യവസായി’യിലെ നടി കാസമ്മാൾ മകന്റെ മർദനമേറ്റു മരിച്ചു
വെബ് ടീം
posted on 06-02-2024
1 min read
/kadaisi-vivasayi-actress-kasammal-beaten-to-death-by-son-in-tamil-nadu

ചെന്നൈ: തമിഴ് നടി കാസമ്മാൾ (71) മകന്റെ മർദനമേറ്റു മരിച്ചു. ദേശീയ അവാർഡ് നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയിലൂടെ പ്രശസ്തയാണ് കാസമ്മാൾ. സംഭവത്തിൽ ഇവരുടെ മകൻ പി.നാമക്കൊടി(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസിലംപട്ടിക്ക് സമീപം ആനയൂരിലാണ് സംഭവം.

മദ്യം വാങ്ങാനുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കാസമ്മാളിനെ മകൻ ക്രൂരമായി മർദിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചതായി പൊലീസ് പറഞ്ഞു. കാസമ്മാളിനും ഭർത്താവ് ബാലസാമിക്കും നാമക്കൊടി ഉൾപ്പെടെ മൂന്നു മക്കളുണ്ട്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് നാമക്കൊടി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.

വിജയ് സേതുപതിയും 85 വയസ്സുകാരനായ നല്ലണ്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘കടൈസി വ്യവസായി’ (അവസാനത്തെ കർഷകൻ). നിരവധി ഗ്രാമീണർ വേഷമിട്ട ചിത്രത്തിൽ, വിജയ് സേതുപതിയുടെ അമ്മായിയായിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories