Share this Article
ദംഗലില്‍ ആമിര്‍ ഖാന്റെ മകള്‍; നടി സുഹാനി ഭട്‌നഗര്‍ അന്തരിച്ചു
വെബ് ടീം
posted on 17-02-2024
1 min read
dangal-actor-suhani-bhatnagar-passed-away

ന്യൂഡല്‍ഹി: സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ സിനിമയില്‍ ആമിര്‍ ഖാന്റെ മകളായി എത്തിയ സുഹാനി ഭട്‌നഗര്‍ അന്തരിച്ചു.19 വയസായിരുന്നു.

ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിന്റെ  ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്.

ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ്. ദംഗലില്‍ ബബിത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ സുഹാനി ഏറെ ശ്രദ്ധനേടി. ദംഗലിനു പുറമെ ഏതാനും ടെലിവിഷൻ സീരിയലുകളിലും ബാലതാരമായി വേഷമിട്ടിരുന്നു. പഠനത്തിനുവേണ്ടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories