Share this Article
വിവാഹിതയായെന്ന് വെളിപ്പെടുത്തലുമായി നടി ലെന; വിവാഹം കഴിച്ചത് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനെ
വെബ് ടീം
posted on 27-02-2024
1 min read
actress-lena-reveal-wedding

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണൻ പാലക്കാട് സ്വദേശിയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട ലെനയുടെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories