Share this Article
അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ്; നടി അരുന്ധതി നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല
വെബ് ടീം
posted on 18-03-2024
1 min read
actress-arundhati-nairs-health-condition-remains-unchanged

തിരുവനന്തപുരം: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാണിച്ച് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്2018ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്‌ക്കൊരു കാമുകന്‍' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. തമിഴ്, മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ 'സൈത്താന്‍' എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'പോര്‍കാസുകള്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ഒരു ഷൂട്ടിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടമുണ്ടാവുന്നത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . അപകടത്തില്‍ പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് അതുവഴി പോയ വാഹനത്തിലുള്ളവരാണ് താരത്തേയും സഹോദരനേയും ആശുപത്രിയിലെത്തിച്ചത്.

നിർത്താതെ പോയ വാഹനം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി സി സി സി ടി വി ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories