Share this Article
നടൻ വിശാലിന്റെ കൈകൾ വിറച്ചതും നാക്ക് കുഴഞ്ഞതും ഇതുകൊണ്ടാണ്; കാരണം അറിയിച്ചിരിക്കുന്നത് നടന്റെ അടുത്ത വൃത്തങ്ങൾ
വെബ് ടീം
posted on 06-01-2025
1 min read
vishal

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നടന്റെ വിശാലിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കപ്പെട്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചു.പുതിയ തമിഴ് ചിത്രത്തിൻ്റെ പ്രമോഷനെത്തിയ വിശാൽ പ്രസംഗിക്കുന്നതിനിടയിൽ നാക്ക് കുഴയുകയും കൈകൾ വിറയ്ക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ എന്താണ് വിശാലിന് പറ്റിയതെന്ന് നടൻ്റെ അടുത്ത വൃത്തങ്ങൾ തന്നെ അറിയിച്ചിരിക്കുകയാണ്. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൈഗ്രൈയ്ൻ മൂലം കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വിശാൽ എന്നാണ് നടൻ്റെ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയിലായിരുന്നു. അതിനിടെ കണ്ണിനും ചെറിയൊരു പ്രശ്നം സംഭവിച്ചിരുന്നു. 'വീരമൈ വാഗൈ സൂഡും' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണിന് പരുക്കേറ്റത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനി ബാധിതനായിരുന്നു. ഇതിനിടെയിലാണ് സിനിമാ പ്രമോഷനായി പൊതുവേദിയിലെത്തിയതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ചികിത്സയുടെ ഭാഗമായി വിശാലിൻ്റെ ശരീരം പതിവിലേറെ ക്ഷീണിച്ചിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ നാക്ക് കുഴയുകയും കൈകൾ വിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സുന്ദർ സി. സംവിധാനം ചെയ്ത 'മദ​ഗജരാജ' 12 വർഷത്തിന് ശേഷമാണ് തിയേറ്ററുകളിൽ എത്തുന്നത്. 2013 പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന സിനിമയാണിത്. സിനിമയുടേതായി ഒരു ട്രെയ്‌ലറും ഒരു പാട്ടും പുറത്തുവിട്ടിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിശാൽ സംസാരിക്കുന്നത് ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories