Share this Article
'പടിയിറങ്ങേണ്ടതിന്റെ പ്രാധാന്യം ഇപ്പോൾ തിരിച്ചറിയുന്നു'; ഉണ്ണി മുകുന്ദൻ 'അമ്മ' ട്രഷറര്‍ സ്ഥാനം രാജിവച്ചു
വെബ് ടീം
posted on 14-01-2025
1 min read
unni mukundan

കൊച്ചി: താരസംഘടന‍യായ അമ്മയുടെ ട്രഷറൽ സ്ഥാനത്തു നിന്നു‌ പിൻവാങ്ങുന്നതായി നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നിന്ന്...

''അമ്മയുടെ ട്രഷറർ പദവിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെടുത്തു.

ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം വർധിച്ചത് തന്‍റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഈ സമ്മർദങ്ങൾക്കൊപ്പം ഈ ഉത്തരവാദിത്തങ്ങളും ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്‍റേയും കുടുംബത്തിന്‍റേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു.

ഈ പദവിയിൽ ഞാൻ എപ്പോഴും എന്‍റെ പരമാവധി നൽകിയിട്ട്. , എന്നാല്‍ ഭാവിയിലുള്ള എന്‍റെ പ്രൊഫഷണല്‍ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറര്‍ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ എന്റെ രാജിക്കത്ത് ഞാന്‍ സമര്‍പ്പിക്കുകയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നതുവരെ ഞാന്‍ തല്‍സ്ഥാനത്ത് തുടരും. പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു.''

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories