97-ാമത് ഓസ്കർ നോമിനേഷൻ പ്രഖാപിച്ചു. ഫ്രഞ്ച് ചിത്രം എമിലിയ പരേസ് 14 നോമിനേഷനുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡും നാമനിർദേശത്തിൽ തിളങ്ങി. ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ഇന്ത്യൻ അമേരിക്കൻ ഷോർട്ട് ഫിലിം ‘അനുജ’ ഇടം പിടിച്ചു.
അതേസമയം, ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾക്ക് നിരാശയായിരുന്നു ഫലം. എമിലിയ പരേസിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവ് ആയും മാറി.പത്ത് നോമിനേഷനുകളുമായി ഹോളിവുഡ് മ്യൂസിക്കൽ ഫാന്റസി ചിത്രം വിക്കെഡ് ആണ് തൊട്ടു പുറകിൽ. അഭിനേതാക്കളായ ബോവൻ യാങ്ങും റേച്ചൽ സെന്നോട്ടും ചേർന്നാണ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്. ലൊസാഞ്ചലസിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്.
നാമനിർദേശ പട്ടിക
മികച്ച സംവിധാനം
ഷോൺ ബേക്കർ (അനോറ), ബ്രാഡി കോർബെറ്റ് (ദ് ബ്രൂട്ടലിസ്റ്റ്), ജയിംസ് മാൻഗൊൾഡ് (എ കംപ്ലീറ്റ് അൺനൗൺ), ജോക്ക് ഓഡിയാർഡ് (എമിലിയ പരേസ്), കോർലി ഫർജാ (ദ് സബ്സ്റ്റൻസ്)
മികച്ച നടൻ
എഡ്രിയൻ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷാലമെ (എ കംപ്ലീറ്റ് അൺനൗൺ), കോൾമൻ ഡൊമിൻഗൊ (സിങ് സിങ്), റേൾഫ് ഫൈൻസ് (കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ (ദ് അപ്രെന്റിസ്)
മികച്ച നടി
സിന്തിയ എറിവോ (വിക്കെഡ്), കാർല സൊഫിയ ഗസ്കൊണ്‍ (എമിലിയ പരേസ്), മൈക്കി മാഡിസൺ (അനോറ), ഡെമി മോർ (ദ് സബ്സ്റ്റൻസ്), ഫെർണാണ്ട ടോറെസ് (ഐ ആം സ്റ്റിൽ ഹിയർ)
കോസ്റ്റ്യൂം ഡിസൈൻ
എ കംപ്ലീറ്റ് അൺനൗൺ (അരിയാനെ ഫിലിപ്സ്), കോൺക്ലേവ് (ലിസി ക്രിസ്റ്റിൽ), ഗ്ലാഡിയേറ്റർ 2 ( ജാന്റി യേറ്റ്സ്, ഡേവ് ക്രോസ്മാൻ), നൊസ്ഫെറാറ്റു (ലിൻഡ മുയിർ)
സെയ്ഫ് അലിഖാന്റെ സുരക്ഷ വീണ്ടും കൂട്ടി; വീടിന് പുറത്ത് പൊലീസ് കാവല്‍
മികച്ച ഒറിജിനൽ സ്കോർ
ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയൽ ബ്ലുംബെർഗ്), കോൺക്ലേവ് (വോൾകെർ ബെർടെൽമാൻ), എമിലിയ പരേസ് (ക്ലെമെന്റ് ഡകോള്‍, കമിലി), വിക്ക്ഡ് (ജോൺ പവൽ, സ്റ്റീഫെൻ ഷ്വാർട്സ്), ദ് വൈൽഡ് റോബട്ട് (ക്രിസ് ബൊവേഴ്സ്)
മികച്ച സഹനടൻ
യൂറ ബൊറിസൊവ് (അനോറ), കീരൺ കൾക്കിൻ (എ റിയൽ പെയ്ൻ), എഡ്‌വാർഡ് നോർട്ടൺ (എ കംപ്ലീറ്റ് അൺനൗണ്‍), ഗൈ പിയേഴ്സ് (ദ് ബ്രൂട്ടലിസ്റ്റ്), ജെറമി സ്ട്രോങ് (ദ് അപ്രെൻഡിസ്)