എണ്‍പതുകള്‍ക്ക് ശേഷം ലോകസിനിമ കണ്ട ഏറ്റവും മികച്ച ആക്ഷന്‍ സിനിമകള്‍ ജോണ്‍ വിക്ക് സീരിസ് തന്നെയായിരുന്നു. കിയാനു റീവ്‌സിന്റെ അത്യുഗ്രന്‍ പ്രകടനവും ഇതുവരെ ലോകം കാണാത്ത ആക്ഷന്‍ രംഗങ്ങളും സിനിമാറ്റോഗ്രഫിയും സിനിമയ്ക്ക് ക്ലാസിക്ക് പദവിയും കള്‍ട്ട് പിന്തുണയും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.
സിനിമയുടെ നാലാം ഭാഗം ഈ വര്‍ഷം മാര്ച്ച് 24 നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, ഒപ്പം റിലീസ് ചെയ്ത സിനിമകളെ കാറ്റില്‍ പറത്തി ജോണ്‍ വിക്ക് 4 റെക്കോര്‍ഡ് നേട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത 5 ദിവസം മാത്രം പിന്നിടവേ ജോണ്‍ വിക്ക് 5ാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ Chad Stahelski.
ഇതുവരെ പുറത്തിറങ്ങിയ ജോണ്‍ വിക്ക് സിനിമകള്‍ സാമ്പത്തികമായും റേറ്റിങ്ങിലും വളരെ ഉയര്‍ന്നാണ് നില്‍ക്കുന്നത്. എന്തായിരിക്കും അഞ്ചാം തവണ ജോണ്‍ വിക്ക് സീരീസില്‍ നടക്കുക എന്ന കൗതുകത്തിലാണ് സിനിമ ആസ്വാദകര്‍