പ്രശസ്ത ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കി. മേഷണത്തില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. നിലവില്‍ വിജയ് യേശുദാസ് ഭാര്യ ദര്‍ശനയ്ക്കൊപ്പം ബ്രഹ്‌മപുരത്താണ് താമസിക്കുന്നത്.നേരത്തെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മോഷണ വാര്‍ത്ത പുറത്തുവരുന്നത്.