Share this Article
image
'ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ ഇതിൽ എന്താണ് ഉള്ളത്?; മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്കെതിരെ നടി; പ്രതിഷേധം
വെബ് ടീം
posted on 09-03-2024
1 min read
actress--against-manjummal-boys-

മലയാളി നടി മേഘ്ന എല്ലെനാണ്  മലയാളി പ്രേക്ഷകരേയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച് രംഗത്തെത്തിയത്.മേഘ്ന നായികയായ അരിമാപ്പട്ടി ശക്തിവേൽ എന്ന ചിത്രം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ ചിത്രത്തിന്റെ പ്രദർശനത്തിനെത്തി മടങ്ങവേ മാധ്യമങ്ങളോട് മേഘ്ന പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. താനൊരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് അവർ സംസാരം ആരംഭിക്കുന്നത്. കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ലെന്ന് മേഘ്ന പറഞ്ഞു.

‘‘എന്തുകൊണ്ട് തമിഴ്നാട്ടിൽ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാൻ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയിൽ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരാൾ ഒരു ഹൈപ്പ് കൊടുത്താൽ വരുന്നവരെല്ലാം സിനിമയെ വെറുതേ പ്രശംസിക്കുകയാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ അതിൽ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല. മഞ്ഞുമ്മൽ ബോയ്സ് പോലുള്ള ചെറിയ സിനിമകൾക്കു ലഭിക്കുന്ന പ്രോത്സാഹനം ഞങ്ങളുടെ സിനിമയ്ക്കും നൽകണം.

 തമിഴ്നാട്ടിൽ  മലയാള സിനിമകൾ വലിയ ആഘോഷമാക്കുന്നതുപോലെ കേരളത്തിൽ ആരും തമിഴ് പടങ്ങൾ ആഘോഷമാക്കുന്നില്ല. ചെറിയ സിനിമകൾ അവിടെ വരുന്നതും പോകുന്നതും അറിയുന്നില്ല. കേരളത്തിൽ ആകെ ഹിറ്റാകുന്നത് വിജയ് സിനിമകൾ മാത്രമാണ്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാൻ പോലും കിട്ടില്ല. എനിക്കു തന്നെ ഒരു തമിഴ് സിനിമ കാണണമെന്നുണ്ടെങ്കിൽ കേരളത്തിൽ നിന്നും കോയമ്പത്തൂരു വരണം. അവർ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവർ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.’’– മേഘ്നയുടെ പറഞ്ഞു.

അതേസമയം നടിക്കൊപ്പമുണ്ടായിരുന്ന അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകൻ രമേഷ് കന്ദസാമി അവരെ തിരുത്തുന്നുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ ഇമോഷൻസ് കണക്ട് ആകുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സംഭവത്തിന്റെ വീഡിയോ ഫെയ്സ്ബുക്കിലെ സിനിമാ ​ഗ്രൂപ്പുകളിലൂടെ പെട്ടന്നുതന്നെ പ്രചരിച്ചു. നിരവധി പേർ കേരളത്തിൽ വിജയിച്ച ചെറുതും വലുതുമായ ചിത്രങ്ങളുടെ ലിസ്റ്റുമായി രം​ഗത്തെത്തി. രാക്ഷസൻ, പോർ തൊഴിൽ, കൈതി, വിക്രം, പൊന്നിയിൻ സെൽവൻ, ജയിലർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ കേരളത്തിൽ വിജയിച്ചതാണെന്ന് അവർ ചൂണ്ടിക്കാട്ടി. സംവിധായകന് കാര്യം മനസിലായെന്നും ഇതുപോലെ മണ്ടത്തരം പറയുന്ന നടിമാരെ സിനിമയിൽ നിന്നും പുറത്താക്കണമെന്ന് പ്രതികരിച്ചവരുമുണ്ട്.2017 പുറത്തിറങ്ങിയ ഉരുതിക്കോൽ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മേഘ്ന. ബൈരി, ഐപിസി 376 തുടങ്ങിയ സിനിമകളിലും അവർ വേഷമിട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories