Share this Article
image
പുലിമുരുകനേയും പിന്നിലാക്കി 'മഞ്ഞുമ്മല്‍ ബോയ്‌സ്'; 150 കോടി ക്ലബ്ബില്‍: ഇനി മുന്നില്‍ '2018' മാത്രം
വെബ് ടീം
posted on 11-03-2024
1 min read
manjummel-boys-beats-pulimurugan-in-150-crore-club

മഞ്ഞുമ്മല്‍ ബോയ്‌സ് ചലച്ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിയുകയാണ്. ഇപ്പോള്‍ 150 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഇതോടെ മലയാളത്തില്‍ ഏറ്റവും പണം വാരിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തായി മഞ്ഞുമ്മല്‍ ബോയ്‌സ്.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനെ വീഴ്ത്തിക്കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നേറ്റം. ഇനി 2018 മാത്രമാണ് ഇവര്‍ക്കു മുന്നില്‍ അവശേഷിക്കുന്നത്. ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ചിത്രം 175 കോടിയാണ് ആഗോള തലത്തില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. വൈകാതെ 2018നേയും മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കളക്ഷന്‍ 33 കോടിയായി. വിദേശരാജ്യങ്ങളിലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 17 ദിവസത്തില്‍ 54 കോടിയാണ് ചിത്രം വാരിയത്. ലൂസിഫറിനും 2018നും ശേഷം 50 കോടി കടക്കുന്ന ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പുകൂടി എത്തുന്നതോടെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തലുകള്‍. മലയാളത്തിലെ ആദ്യ 200 കോടിയായി ചിത്രം മാറുമെന്നാണ് കരുതുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories