Share this Article
ഓമനേ..ആടുജീവിതത്തിലെ പ്രണയഗാനമെത്തി; വീഡിയോ കാണാം
വെബ് ടീം
posted on 25-03-2024
1 min read
omane song released

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലെ പ്രണയ ഗാനം പുറത്ത്. അക്കാദമി അവാര്‍ഡ് ജേതാവായ എ ആര്‍ റഹ്മാന്‍ ഈണമിട്ട ഓമനേ എന്ന പ്രണയഗാനമാണ് വിഷ്വല്‍ റൊമാന്‍സ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നോവലിലെ മലയാളികള്‍ മനസില്‍ അനുഭവിച്ചറിഞ്ഞ നജീബ്-സൈനു പ്രണയത്തിന് സുന്ദരമായ സംഗീതഭാഷയും ദൃശ്യഭാഷയും നല്‍കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

റഫീക്ക് അഹമ്മദ് വരികളെഴുതിയ ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ചിന്മയിയും രക്ഷിത സുരേഷും ചേര്‍ന്നാണ്. പൃഥ്വിരാജിന്റേയും അമലാ പോളിന്റേയും സ്‌ക്രീന്‍ പ്രെസന്‍സ് ഗാനരംഗത്തെ കൂടുതല്‍ ജീവനുറ്റതാക്കുന്നു. ആലപ്പുഴയിലെ തീരപ്രദേശത്തിന്റെ ഭംഗി ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകളും ഗാനരംഗത്തിലുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories