മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായ ഒരു വടക്കൻ വീരഗാഥ റീ റിലീസ് ചെയ്തപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകൻ ഹരിഹരനും സിനിമയുടെ അണിയറ പ്രവർത്തകരുടെ കുടുംബാംഗങ്ങളും കോഴിക്കോട് പാലക്സി തീയറ്ററിലാണ് സിനിമ കണ്ടത്.
തിരക്കഥാകൃത്ത് കൂടിയായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെയും നിർമ്മാതാവ് പി.വി.ഗംഗാധരൻ്റെയും അഭാവം സിനിമ കണ്ടു ഇറങ്ങിയപ്പോൾ വല്ലാതെ നൊമ്പരപ്പെടുത്തി എന്ന് എംടിയുടെ മകൾ അശ്വതിയും പിവിജിയുടെ മക്കളും പ്രതികരിച്ചു.