Share this Article
image
തിരകളെ തീ പിടിപ്പിക്കാൻ പ്രഭാസിൻ്റെ 'കൽക്കി 2898 എഡി' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
വെബ് ടീം
posted on 11-01-2024
1 min read
prabhas-movie-kalki-2898-ad-release-announced

ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് താരം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ പാൻ ഇന്ത്യയിലെ വിവിധ ന​ഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ ​റിലീസ് ഡേറ്റ് പ്രഖ്യാപനം ​നടത്തിയത്. മേയ് ഒൻപത് മുതൽ ചിത്രം തിയറ്ററുകളിലെത്തും.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ആണെന്നാണ് സൂചന.

"വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മേയ് 9 ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി' മുതൽ പുരസ്‌കാരങ്ങൾ നേടിയ 'മഹാനടി', 'മഹർഷി' എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന 'കൽക്കി 2898 എഡി' റിലീസ് ചെയ്യുന്നതും ഇതേ തീയതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർഥവത്തായതാക്കുന്നു." ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories