Share this Article
image
ഓസ്‌കര്‍ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; ഇന്ത്യയുടെ ഡോക്യുമെന്ററി ചിത്രം 'ടു കില്‍ എ ടൈഗറി'ന് നാമനിര്‍ദ്ദേശം
വെബ് ടീം
posted on 23-01-2024
1 min read
oscar-award-nomination-to-kill-a-tiger-indian-documentary-list

2024 ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍, മാസ്‌ട്രോ, ഒപ്പന്‍ഹൈമര്‍, പാസ്റ്റ് ലീവ്‌സ്, പുവര്‍ തിംഗ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം 'ടു കില്‍ എ ടൈഗര്‍' മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയത്.

മികച്ച നടന്‍

ബ്രാഡ്‌ലി കൂപ്പര്‍-മാസ്‌ട്രോ

കോള്‍മാന്‍ ഡൊമിങ്കോ- റസ്റ്റിന്‍

പോള്‍ ഗിയാമാറ്റി- ദ ഹോള്‍ഡോവേഴ്‌സ്

കിലിയന്‍ മര്‍ഫി- ഒപ്പന്‍ഹൈമര്‍

ജെഫ്രി റൈറ്റ്- അമേരിക്കന്‍ ഫിക്ഷന്‍


മികച്ച നടി

അനെറ്റേ ബെനിങ്- ന്യാഡ്

ലിലി ഗ്ലാഡ്സ്റ്റണ്‍- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍

സാന്ദ്ര ഹുല്ലര്‍- അനാറ്റമി ഓഫ് ദ ഫാള്‍

കരേ മുലിഗന്‍- മാസ്‌ട്രോ

എമ്മ സ്‌റ്റോണ്‍- പുവര്‍ തിംഗ്‌സ്

മികച്ച സംവിധായകൻ

ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ

മാർട്ടിൻ സ്‌കോസെസി- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണ്

ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ

യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്‌സ്

ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories