നടി കവിയൂർ പൊന്നമ്മക്കൊപ്പമുള്ള ചിത്രവുമായി നടൻ ബൈജു സന്തോഷ്. ജഗദീഷിനൊപ്പമാണ് കവിയൂർ പൊന്നമ്മയെ സന്ദർശിക്കാനെത്തിയത്. 'പൊന്നമ്മ ചേച്ചിയോട് ഒപ്പം' എന്ന് കുറിച്ചുക്കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിപ്പേരാണ് നടിയുടെ വിശേഷങ്ങൾ ചോദിച്ച് എത്തുന്നത്.
നിലവിൽ ഇളയ സഹോദരനൊപ്പമാണ് കവിയൂർ പൊന്നമ്മ താമസിക്കുന്നത്.കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് കവിയൂർ പൊന്നമ്മ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അന്ന് വാർത്ത തള്ളിക്കൊണ്ട് നടി എത്തിയിരുന്നു. ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
നിലവിൽ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് കവിയൂർ പൊന്നമ്മ. 2021ൽ പുറത്തിറങ്ങിയ 'ആണു പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
.