Share this Article
കണ്ണൂർ സ്ക്വാഡ് മുതൽ ചാവേർ വരെ; New OTT Release Movies In Malayalam
വെബ് ടീം
posted on 09-11-2023
1 min read
New OTT Release Movies In Malayalam ; Mammootty's Kannur Squad OTT Release Date

തിയേറ്ററുകളിലെ ഗംഭീര വിജയത്തിന് ശേഷം മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുകയാണ്. ഇതോടൊപ്പം Netflix, Amazon Prime Video, SonyLIV, Disney+ Hotstar തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ആഴ്ച നിരവധി മലയാളം സിനിമകളും വെബ് സീരീസുകളും റിലീസ് ചെയ്യും. ഈ ആഴ്ച ഒടിടികളിൽ എത്തുന്ന സിനിമകൾ പരിചയപ്പെടാം.

ഷൈൻ ടോം ചാക്കോ,  അഹാന കൃഷ്ണ, എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അടി നവംബർ 24 ന് സീ 5 (zee 5) ലൂടെ സ്ട്രീമിങ് ആരംഭിക്കും. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൻ്റെ സംവിധായകൻ പ്രശോബ് വിജയനാണ്. 

കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും പ്രധാന വേഷങ്ങളിൽ എത്തിയ കുടുക്ക് 2025 ഈ ആഴ്ച ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രം. നവംബർ 10 ന് സൈന പ്ലെയിലൂടെയാണ് (saina play) ചിത്രം സ്ട്രീം ചെയ്യുന്നത്. ബിലഹരിയാണ് ചിത്രത്തിൻ്റെ സംവിധായകൻ.  

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ആണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന പ്രധാന ചിത്രം. നവംബർ 10മുതൽ സോണി ലൈവ് (sony live) വഴി സിനിമ കാണാം.

കണ്ണൂർ സ്ക്വാഡ് നവംബർ 17ന് ഒടിടിയിൽ  ( Mammootty's Kannur Squad OTT Release Date )

ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡും ഈ ആഴ്ച ഒടിടിയിൽ എത്തുന്നുണ്ട്. നവംബർ 17 ന് ഡിസ്‌നി ഹോട്ട്സ്റ്റാർ (disny hotstar) വഴി ആണ് സിനിമ കാഴ്ചക്കാരിലേക്ക് എത്തുന്നത്. നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രം 100 കോടി ബിസിനസ് നേടിയിരുന്നു.

ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ മമ്മൂട്ടി എത്തിയ ചിത്രം സെപ്റ്റംബർ 28നാണ് തിയറ്ററിൽ എത്തിയത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ.യു. തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories