Share this Article
Union Budget
ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍
Spain beat France in the Euro Cup final

ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍.  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ ജയം. യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്പാനിഷ് പട സ്വന്തമാക്കി.

ഒമ്പതാം മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്പെയിന്‍ ജയം സ്വന്തമാക്കിയത്.  കോലോ മുവാനിയിലൂടെ ലീഡ് കണ്ടെത്തിയ ഫ്രാന്‍സിന് ലമിന്‍ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയുമാണ് സ്‌പെയിന്‍ തിരിച്ചടി നല്‍കിയത്. ഇംഗ്ലണ്ട് നെതര്‍ലാന്‍ഡ് സെമിയിലെ വിജയിയാണ് ഫൈനലില്‍ സ്‌പെയിനിന്റെ എതിരാളികള്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories