Share this Article
image
എം ശ്രീശങ്കറിന്‌ അർജുന അവാർഡ്; മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം സാത്വിക് സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന്
വെബ് ടീം
posted on 20-12-2023
3 min read
M SREESHANKAR GOT ARJUNA AWARD

ന്യൂഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍.

ദ്രോണാചാര്യ പുരസ്‌കാരം കബഡി കോച്ചും  മലയാളി പരിശീലകനായ  ഇ ഭാസ്കരന് 

ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ജനുവരി ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

സമീപകാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണില്‍ സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോഡിയാണ് സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും.

പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ വെള്ളിയും സ്വന്തമാക്കി. പിന്നാലെ 2022-ല്‍ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം. മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി. തുടര്‍ന്ന് അതേവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ഇനത്തില്‍ സ്വര്‍ണവും പുരുഷ ടീം ഇനത്തില്‍ വെള്ളിയും നേടി. 

അര്‍ജുന അവാര്‍ഡ് പട്ടിക: ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്‍. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന്‍ (ഖോ-ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories