Share this Article
അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാകും
വെബ് ടീം
posted on 15-06-2023
1 min read
Under 17 Asian Cup

അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് വ്യാഴാഴ്ച്ച തുടക്കമാകും. തായ്ലാന്‍ഡിലെ ബാങ്കോക്കിലാണ് മത്സരങ്ങള്‍. ഇന്ത്യയുള്‍പ്പെടെ 16 ടീമുകളാണ് ഏഷ്യന്‍ കപ്പില്‍ കളിക്കുന്നത്. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ തായ്ലാന്‍ഡ് ലാവോസിനെ നേരിടും. ഗ്രൂപ്പ് ഡി-യില്‍ ജപ്പാന്‍, വിയറ്റ്നാം, ഉസ്ബെകിസ്താന്‍ എന്നിവരോടൊപ്പമാണ് ഇന്ത്യ. ശനിയാഴ്ച രാത്രി ഏഴിന് വിയറ്റ്നാമിനെതിരേയാണ് ആദ്യമത്സരം. 20-ന് ഉസ്ബെകിസ്താന്‍, 23-ന് ജപ്പാന്‍ എന്നിവരേയും എതിരിടും. ജൂലായ് രണ്ടിനാണ് ഫൈനല്‍. ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ വമ്പന്മാരും ഏഷ്യാ കപ്പില്‍ കളിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories