പാരീസ് : ബാലണ്‍ദ്യോർ പുരസ്‌ക്കാരവുമായി ബന്ധപ്പെട്ട് കൂട്ട ബഹിഷ്കരണം. പ്രഖ്യാപന ചടങ്ങിൽ നിന്ന് വിട്ട് നിന്ന് റയൽ മാഡ്രിഡ് താരങ്ങൾ.ഇതിനു തിരിച്ചടിയായി മികച്ച ക്ലബായി റയൽ മഡ്രിഡിനെ പ്രഖ്യാപിച്ചപ്പോൾ വിനീഷ്യസ് ജൂനിയറിനെ ടീമിന്റെ ചിത്രത്തിൽനിന്ന് ‘വെട്ടി’ സംഘാടകരും ‘പ്രതികാരം’ ചെയ്തു.
റയൽ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് പുരസ്‌കാരം നേടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 24-കാരനായ വിനീഷ്യസ് 24 ഗോളും 11 അസിസ്റ്റും റയലിനായി കഴിഞ്ഞ സീസണില്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും റയലിനായി സ്‌കോര്‍ ചെയ്തു.പുരുഷ ഫുട്ബോളിൽ മികച്ച ക്ലബിനും പരിശീലകനും സ്ട്രൈക്കർക്കുമുള്ള പുരസ്കാരങ്ങൾ റയലുമായി ബന്ധപ്പെട്ടവരാണ് നേടിയതെങ്കിലും, അവരാരും പുരസ്കാരം സ്വീകരിക്കാൻ എത്തിയില്ല.
വിനീഷ്യസ് ജൂനിയറിനെ പിന്തള്ളി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക് പുരസ്‌ക്കാരത്തിൽ മുത്തമിട്ടു.പുരസ്‌കാരം നിര്‍ണയിച്ച കാലയളവില്‍ 12 ഗോളും 15 അസിസ്റ്റും റോഡ്രിയുടെ പേരിലുണ്ട്. യൂറോകപ്പ് നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു. സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടി.28-കാരന്‍ സ്പെയിനിനായി 57 മത്സരം കളിച്ചു. നാലു ഗോളും നേടി.
വനിതാ വിഭാഗത്തിൽ ലോകകപ്പ് ജേതാവായ അഠാണ ബോർമാറ്റി തിരഞ്ഞെടുക്കപ്പെട്ടു
സാധ്യത പട്ടികയിൽ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമില്ലെന്ന പ്രത്യേകതയും ഇത്തവണത്തെ പുരസ്‌ക്കാര നിശയ്ക്കുണ്ടായിരുന്നു.