ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ ചരിത്രമെഴുതി ഇരട്ടസെഞ്ചറിയുമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ.വനിത ടെസ്റ്റിൽ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരമായി ഷഫാലി.ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.ഷഫാലിയുടെ തകർപ്പൻ ഇരട്ടസെഞ്ചറിയുെട കരുത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഷഫാലി 205 റൺസെടുത്ത് റണ്ണൗട്ടായി. 197 പന്തിൽ 23 ഫോറും എട്ടു സിക്സറും ഉൾപ്പെടുന്നതാണ് ഷഫാലിയുടെ ഇരട്ടസെഞ്ചറി. കളി നിർത്തുമ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (42), റിച്ച ഘോഷ് (43) എന്നിവരാണ് ക്രീസിൽ.
ഏകദിന ശൈലിയിൽ ബാറ്റുവീശുന്ന ഇരുവരും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 66 പന്തിൽ 75 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
അഞ്ചാം ടെസ്റ്റിലാണ് ഷഫാലി ഇരട്ട സെഞ്ച്വറി നേടുന്നത്. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനു ശേഷം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിത താരമാണ്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ സെഞ്ച്വറി പിറക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 2002 ആഗസ്റ്റിൽ ടോണ്‍ടണിലായിരുന്നു മിതാലിയുടെ ഇരട്ട ശതകം (407 പന്തില്‍ നിന്ന് 214). മറ്റൊരു ഓപ്പണറായ സ്മൃതി മന്ഥാനയും സെഞ്ച്വറി നേടിയതോടെ ഒന്നാം ഇന്നിങ്സിന്‍റെ ആദ്യദിനം തന്നെ ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി. സ്റ്റമ്പെടുക്കുമ്പോൾ ആദ്യം ദിനം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 525 റൺസെടുത്തിട്ടുണ്ട്.