Share this Article
യു എസ് ഓപ്പൺ കപ്പിൽ മെസിയുടെ മയാമി ഫൈനലിൽ
US Open Cup Final ; Messi and his Miami reaches Final

യു എസ് ഓപ്പൺ കപ്പിൽ മെസിയുടെ മയാമി ഫൈനലിൽ. ശക്തരായ എഫ്.സി സിൻസിനാറ്റിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് മയാമിയുടെ മെസിപ്പടയുടെ ഫൈനൽ പ്രവേശനം.

എം എൽ.എസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ എഫ് സി സിൻസിനാറ്റിക്ക്  മയാമിയുടെ തേരോട്ടത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ആവേശകരമായ സെമി പോരിൽ  പതിനെട്ടാം മിനിട്ടിൽ ലീഡെടുത്തത് സിൻസിനാറ്റി.

മെസിയുടെ നാട്ടുകാരനായ ലൂസിയാനോ അക്കോസ്‌റ്റയായിരുന്നു ഓറഞ്ച് ആൻഡ് ബ്ലൂവിന്റെ സ്കോറർ .വാസ്ക്വേസും ഗോളടിച്ചതോടെ സിൻസിനാറ്റി ലീഡ് ഉയർത്തി.  68 ആം മിനിട്ടിൽ കംപാനയിലൂടെ മയാമി ഒരു ഗോൾ മടക്കി.2 - 1ന് പിന്നിൽ നിന്ന ശേഷം ഹെറോൺസ് പുറത്തെടുത്തത് അവിശ്വസനീയമായ പോരാട്ടവീര്യമാണ്.

മാർട്ടിനെസിന്റെ ഗോളിൽ മയാമി സിൻസിനാറ്റിക്ക് ഒപ്പമെത്തിയതോടെ ടി. ക്യൂ.എൽ സ്റ്റേഡിയം ആവേശലഹരിയിലായി. കംപാന വീണ്ടും വല കുലുക്കിയപ്പോൾ പിങ്ക് ജേഴ്സിക്കാർക്ക് 3-2 ന് ലീഡ്. മത്സരം തീരാൻ സെക്കൻഡുകൾ അവശേഷിക്കെ കൂബോയുടെ ഗോളിൽ സിൻസിനാറ്റി ഒപ്പം എത്തി. 

നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയിലായതോടെ വിജയിയെ നിർണയിക്കാൻ മത്സരം പെനാൽട്ടി ഷൂട്ടൌട്ടിലേക്ക്. ഉദ്വേഗജനമായ പെനാൽട്ടി ഷൂട്ടൌട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് സിൻസിനാറ്റിയുടെ വമ്പ് തീർത്ത് മയാമിയുടെ മെസ്സിപ്പട ഫൈനലിലേക്ക്. അടുത്ത മാസം 27നാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories