അഹമ്മദാബാദ്:ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ മികച്ച പ്രകടനത്തിലൂടെ 200 റൺസ് കടക്കാതെ പിടിച്ചുകെട്ടി ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കി.
ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്താന്റെ സ്കോർ അല്പമെങ്കിലും ഉയർത്തിയത്.
അബ്ദുള്ള ഷഫീക്ക് 20, ഇമാം ഉള്‍ ഹഖ് 36, സൗദ് ഷക്കീല്‍ 6, ഇഫ്തിഖര്‍ അഹമ്മദ് 4 മുഹമ്മദ് റിസ് വാന്‍ 49 റണ്‍സ് റണ്‍സ് നേടി.