കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിൽ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.പാകിസ്ഥാനെതിരായ പോരാട്ടത്തിൽ കളിച്ച ശാർദുൽ ഠാക്കൂറിനെ മാറ്റി ഇന്ത്യ അക്ഷർ പട്ടേലിനെ ഇറക്കി. ടീമിലെ ഏക മാറ്റവും ഇതുതന്നെ.
ഇരു ടീമുകളും സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ചാണ് വരുന്നത്.
ഇന്ന് ജയിച്ച് ഫൈനലുറപ്പിക്കുകയാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. ഇന്ന് ജയം ഇന്ത്യക്കൊപ്പമാണെങ്കില്‍ ഇന്ത്യ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കും. ലങ്കയും ഇതേ അവസ്ഥയില്‍ തന്നെയാണ്.