Share this Article
IPLല്‍ ഇന്ന് കൊല്‍ക്കത്ത ഗുജറാത്ത് പോരാട്ടം; മത്സരം വൈകുന്നേരം 7.30 ന്‌
Kolkata Gujarat fight today in IPL; Match at 7.30 pm

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത ഗുജറാത്ത് പോരാട്ടം.നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 7.30 നാണ് മത്സരം.

ഗുജറാത്തിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്.കഴിഞ്ഞ രണ്ട് സീസണുകളിലും ഫൈനലിസ്റ്റുകളായ ഗുജറാത്തിന് ഈ സീസണ്‍ നിരാശയുടേതാണ്.എങ്കിലും അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പ്ലേയോഫ് സാധ്യത നിലനിര്‍ത്താന്‍ സാധിക്കും.

അതിനാല്‍ തന്നെ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തക്കെതിരെ മിന്നും വിജയം തന്നെയാണ് ഗുജറാത്തിന്റെ പ്രതീക്ഷ.ആദ്യ നാലില്‍ ഇടം പിടിച്ചെങ്കിലും കൊല്‍ക്കത്തയിക്ക് വെല്ലുവിളികള്‍ ഒഴിഞ്ഞിട്ടില്ല.ഒന്നാം സ്ഥാനം ഭദ്രമാക്കണമെങ്കില്‍ വരും മത്സരങ്ങളിലും വിജയം നേടണം.

പ്ലേയോഫിന് യോഗ്യത നേടിയതിനാല്‍ കൊല്‍ക്കത്തന്‍ ടീമില്‍ ഇന്നത്തെ മത്സരത്തില്‍ പുതിയ താരങ്ങലെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണങ്ങള്‍ക്കും സാധ്യതയുണ്ട്.ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് കാണിക്കുന്നതാണ് കൊല്‍ക്കത്തയുടെ കരുത്ത.

അതേസമയം തങ്ങളുടേതായ ദിവസങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗുജറാത്തിന് സാധിക്കും.കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്തയിക്കെതിരെ ഇറങ്ങുന്നത്.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories