Share this Article
Flipkart ads
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കുതിപ്പ് തുടരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജംഷഡ്പൂരിലെ ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് രാത്രി 7:30-നാണ് മത്സരം.

സീസണിലെ ആദ്യത്തെ 13 മത്സരങ്ങളില്‍ നിന്നും നാല് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമായി 14 പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ 10-ാം സ്ഥാനത്ത് തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

ജംഷഡ്പൂര്‍ എഫ്സിയാകട്ടെ 11 മത്സരങ്ങള്‍ മാത്രം കളിച്ച് ആറ് ജയവും അഞ്ച് തോല്‍വിയുമായി 18 പോയിന്റുകളോടെ ഐഎസ്എല്ലില്‍ എട്ടാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories